നഗരസഭയുടെ ഓണാഘോഷത്തിന്റെ ഭാഗമായാണ് പായസമേള സംഘടിപ്പിച്ചത്. നഗരസഭയുടെ പൊതു പായസ അടുപ്പിൽ തീ കൊളുത്തി ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി മേള ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രവർത്തകയായ ശ്രീജ ഉണ്ടാക്കിയ പൈനാപ്പിൾ പായസം ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. രണ്ടും മൂന്നും സ്ഥാനങ്ങൾക്കും കടുംബശ്രീ അംഗങ്ങളായ കുശലകുമാരിയും ജിജൊയും അർഹരായി. ഒരു മണിക്കൂർ നീണ്ട മത്സരത്തിന് പ്രചോദനമായി നഗരസഭയുടെ പൊതുപായസ അടുപ്പിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ അമ്പലപ്പുഴ പാൽപായസവും തയ്യാറാക്കി. ആകെ പങ്കെടുത്ത 16 ടീമുകളിൽ കുടുംബശ്രീ അംഗങ്ങളും, തൊഴിലുറപ്പ് തൊഴിലാളികളും, അംഗനവാടി ജീവനക്കാരും മത്സരത്തിൽ അണിനിരന്നു. ഒന്നാം സമ്മാനമായി 2001 രൂപയും, രണ്ടാം സമ്മാനം 1001 രൂപയും, മൂന്നാം സമ്മാനം 501 രൂപയുടെ ക്യാഷ് പ്രൈസും വിജയികൾക്ക് ചെയർപേഴ്സൺ കൈമാറി.