*അപകടത്തിൽ മരിച്ച അജ്ഞാതനെ തിരിച്ചറിഞ്ഞു*

ആറ്റിങ്ങൽ:അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിരുന്ന അജ്ഞാതനെ തിരിച്ചറിഞ്ഞു. തുമ്പോട് സീമന്തപുരം കൊപ്പത്തിൽ വീട്ടിൽ ഭാസ്കരകുറുപ്പ് (55)ആണ് മരിച്ചത്.
         ഉത്രാടം നാളിൽ ആറ്റിങ്ങൽ സ്വകാര്യ സർവീസ് ബസ് സ്റ്റാൻഡിൽ ബസ് തട്ടിയാണ് ഇയാൾക്ക് പരിക്കേറ്റത്.ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു ചികിത്സയിലിരിക്കവേ കഴിഞ്ഞ ദിവസം മരിച്ചു. അതോടെ മൃതദേഹം തിരിച്ചറിയാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നതായി വാർത്ത വന്നിരുന്നു. അതിനെ തുടർന്നാണ് ആളെ തിരിച്ചറിഞ്ഞത്.