ആറ്റിങ്ങൽ മുൻസിപ്പൽ ബസ് സ്റ്റാറ്റിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്. ഓണാഘോഷത്തിന് ശേഷമായിരുന്നു ഉച്ചക്ക് വിദ്യാർത്ഥികളുടെ ഓണത്തല്ല്. വിദ്യാര്‍ഥികളുടെ അടി ആറ്റിങ്ങൽ ബസ് സ്റ്റാന്‍ഡിലെ സ്ഥിരം കാഴ്ചയെന്നാണ് നാട്ടുകാർ പറയുന്നത്. ആറ് സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികള്‍ മുൻസിപ്പൽ ബസ് സ്റ്റാൻറിലെത്തിയാണ് പല ബസുകളിലായി വീട്ടിലേക്ക് പോകുന്നത്. വാക്കു തർക്കവും കൈയാങ്കളിയും പതിവായതോടെ രണ്ടു പൊലീസുകാരെ സ്റ്റാന്‍ഡില്‍ ഡ്യൂട്ടിക്കിട്ടു. ഇടയ്ക്കൊന്ന് തല്ലൊഴിഞ്ഞുവെങ്കിലും ഉച്ചയ്ക്കു ശേഷ വാക്കു തർക്കവും കൂട്ടത്തലുമായി. പൊലീസുകാര്‍ ഓടിയെത്തിയപ്പോള്‍ വിദ്യാർഥികള്‍ പല ഭാഗത്തേക്കായി ഓടിയെന്ന് ആറ്റിങ്ങൽ പൊലീസ് പറയുന്നു. നാട്ടുകാരാണ് ഓണത്തല്ല് മൊബൈലിൽ പകർത്തിയത്. പൊലീസ് കേസെടുത്തിട്ടില്ല.