എറണാകുളത്ത് നിന്ന് സഹോദരങ്ങളെ കാണാതായി, പുലർച്ചെ വർക്കലയിൽ എത്തിയതായി ടവർ ലൊക്കേഷൻ

എറണാകുളത്ത് നിന്നും ചൊവ്വാഴ്ച മുതല്‍ കാണാതായ സഹോദരങ്ങള്‍ തിരുവനന്തപുരം വര്‍ക്കലയില്‍ എത്തിയതായി സൂചന.ബുധനാഴ്ച പുലര്‍ച്ചെ 4.30 ന് തിരുവനന്തപുരം വര്‍ക്കലയില്‍ ഇവര്‍ എത്തിയതായാണ് പൊലീസിന്റെ നി​ഗമനം. ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നതില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.

അയ്യമ്പിള്ളി സ്വദേശികളായ സഹാേദരങ്ങളെയാണ് കാണാതായത്. സ്കൂള്‍ സമയം കഴിഞ്ഞും കുട്ടികള്‍ വീട്ടിലേക്ക് തിരിച്ചെത്തിയില്ല. ഇതോടെ കുടുംബം മുനമ്ബം പൊലീസില്‍ പരാതി നല്‍കി.

അയ്യമ്പിള്ളി വീബിഷിന്റെ മക്കളായ അഞ്ജന (15), അക്ഷയ് (13) എന്നിവരെ കണ്ടെത്താനാണ് അന്വേഷണം. അഞ്ജനയുടെ കൈവശമാണ് മൊബൈല്‍ ഫോണ്‍ ഉള്ളത്.