കൊച്ചി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. കൊച്ചി മെട്രോപുതിയ പാതയുടെ ഉദ്ഘാടനം അടക്കം വിവിധ പരിപാടികളിൽ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാന വാഹിനി യുദ്ധക്കപ്പൽ വിക്രാന്ത്ര് പ്രധാനമന്ത്രി നാളെ നാവിക സേനയ്ക്ക് കൈമാറും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ നെടുമ്പാശ്ശേരിയിലും കൊച്ചിയിലും സുരക്ഷ ശക്തമാക്കി. ഇന്ന് 4.25 നെടുമ്പാശ്ശേരിയിൽ എത്തുന്ന പ്രധാമന്ത്രി 4.30ന് നെടുമ്പാശ്ശേരിയിൽ ബിജിപിയുടെ പൊതുയോഗത്തിൽ പങ്കെടുക്കും. തുടർന്ന് കാലടി ശൃംഗേരി മഠം സന്ദർശിക്കും. വൈകുന്നരം 6 മണിയ്ക്ക് സിയാൽ കൺവെൻഷൻ സെൻററിലാണ് സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. കൊച്ചി മെട്രോ പേട്ട എസ് എൻ ജംഗ്ഷൻ പാത ഉദ്ഘാടനം, ഇൻഫോ പാർക്ക് രണ്ടാം ഉദ്ഘാടനം, എറണാകുളം നോർത്ത് സൗത്ത് റെയിൽവെ സ്റ്റേഷൻ വികസനം അടക്കമുള്ള പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാത്രി 7 മണിയോടെ റോഡ് മാർഗം വെല്ലിംഗ്ടൺ ഐലൻറിലെ താജ് മലബാർ ഹോട്ടലിലെത്തും. ബിജെപി കോർക്കമ്മിറ്റി നേതാക്കളുമായും രാത്രി കൂടികാഴ്ച നടത്തും. നാളെ രാവിലെ 9.30 ന് ആണ് കൊച്ചി ഷിപ്പയാർഡിൽ ഐ എൻ എസ് വിക്രാന്ത് ഒദ്യോഗികമായി സേനയ്ക്ക് കൈമാറുക. തുടർന്ന് നാവികസേന ആസ്ഥാനത്ത് നിന്ന് പ്രത്യേക വിമാനത്തിൽ നെടുന്പാശ്ശേരിയിലെത്തും. പിന്നീട് പ്രധാനമന്ത്രി ബംഗളൂരുവിലേക്ക് തിരിക്കും