വക്കം:ശ്രീചിത്ര ഹോമിലെ കൂട്ടുകാർക്കൊപ്പം ഓണം ആഘോഷിച്ച് വക്കം ഗവൺമെന്റ് വി.എച്ച്.എസ്.എസിലെ എസ്.പി.സി കേഡറ്റുകൾ. എൺപതോളം കുട്ടികൾക്ക് ഓണക്കോടി സമ്മാനിച്ചും ഓണപ്പാട്ടുകൾ പാടിയും മധുരം നൽകിയും ശ്രീചിത്രാ ഹോമിൽ സന്തോഷ നിമിഷങ്ങൾ പങ്കുവച്ചു. എസ്.പി.സി കേഡറ്റുകളും മറ്റു വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് സ മാഹരിച്ച പുതുവസ്ത്രങ്ങൾ ഹെഡ്മിസ്ട്രസ് ബിന്ദുവിൽ നിന്ന് ഹോം സൂപ്രണ്ട് ബിന്ദു ഏറ്റുവാങ്ങി. എസ്.പി.സി തിരുവനന്തപുരം ജില്ലാ ഓഫീസിലെ ശ്രീജിത്ത്,സി.പി.ഒ പൂജ, എ.സി.പി.ഒ സിമി,കടയ്ക്കാവൂർ പൊലീസ് ഓഫീസർ ആശ, അദ്ധ്യാപകരായ അനുപമ,വിമൽ എന്നിവരും പങ്കെടുത്തു.