*പാലിയേറ്റീവ്കുടുംബസം​ഗമം സംഘടിപ്പിച്ചു*

കിളിമാനൂർ:
ന​ഗരൂർ പഞ്ചായത്തിന്റെ നേതൃത്തിൽ പഞ്ചായത്ത് പരിധിയിലെ പാലിയേറ്റീവ് കിടപ്പുരോ​ഗികളുടെ കുടുംബാം​ഗങ്ങളുടെ സം​ഗമം ഓർമ്മ എന്ന പേരിൽ സംഘടിപ്പിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ഇഎംഎസ് സ്മരാകഹാളിൽ ചേർന്ന സം​ഗമം ഒ എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഡി സ്മിത അധ്യക്ഷയായി. മെഡിക്കൽ ഓഫീസർ ഡോ എൻ എസ് ബിനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പാലിയേറ്റീവ് കിടപ്പുരോ​ഗികൾക്ക് ബെഡ്ഷീറ്റുകൾ ജില്ലാപഞ്ചായത്തം​ഗം ജി ജി ​ഗിരികൃഷ്ണൻ വിതരണം ചെയ്തു. ചടങ്ങിൽ പാലിയേറ്റീവ് കുടുംബങ്ങൾ അവശ്യസാധനങ്ങളടങ്ങിയ ഭക്ഷ്യകിറ്റുകളും നല്കി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശ്രീജാഉണ്ണികൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബി ശ്രീരാജ്, ജന പ്രതിനിധികളായ കുമാരി ശോഭ, എ എസ് വിജയലക്ഷ്മി, വെള്ളല്ലൂർ കെ അനിൽകുമാർ, ആർ എസ് സിന്ധു, എൻ അനി,ലാലിജയകുമാർ, എം രഘു, നിസാമുദ്ദീൻ നാലപ്പാട്ട്, അനോബ് ആനന്ദ്, ആർ സുരേഷ്കുമാർ നന്ദു, ആർ എസ് രേവതി, കെ ശ്രീലത, സി ദിലീപ് , ഉഷ, അർച്ചന സഞ്ചു, സിഡിഎസ്ചെയർപേഴ്സൺ ജി ഷീബ, സെക്രട്ടറി ജെ എസ് സന്തോഷ് കുമാർ, റോയ് ജോസ്, മൊയ്തീൻകുട്ടി ആഡംപുലാൻ, വി വിജി, എസ് എസ് സ്മൃതി തുടങ്ങിയവർ സംസാരിച്ചു. സ്റ്റാന്റിം​ഗ് കമ്മറ്റി ചെയർപേഴ്സൺ പി ബി അനശ്വരി സ്വാ​ഗതവും ജൂനിയർ ഹെൽത് ഇൻസ്പെക്ടർ ബി ബിജു നന്ദിയും പറഞ്ഞു. ചടങ്ങിൽ  ആരോ​ഗ്യപ്രവർത്തകരെയും ആശാപ്രവർത്തകരെയും ആദരിച്ചു.