കൊട്ടാരക്കരയിൽ മദ്യലഹരിയില്‍ കിണറ്റില്‍ച്ചാടിയ യുവാവ് മരിച്ചു; പിന്നാലെ ചാടിയ സുഹൃത്തുക്കളെ അഗ്നിരക്ഷാസേന രക്ഷിച്ചു......

കൊട്ടാരക്കര: മദ്യലഹരിയില്‍ കിണറ്റില്‍ച്ചാടിയ യുവാവ് മരിച്ചു. രക്ഷിക്കാന്‍ പിന്നാലെ ചാടിയ യുവാക്കളെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. കാടാംകുളം ചരുവിള മേലേതില്‍ വിനീത് (25) ആണ് മരിച്ചത്. തൃക്കണ്ണമംഗല്‍ ഇ.ടി.സി.യില്‍ നവോദയ സ്‌കൂളിനു സമീപം വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം.സുഹൃത്തുക്കള്‍ചേര്‍ന്ന് മദ്യപാനത്തിനിടെ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് വിനീത് സമീപമുള്ള കിണറ്റിലേക്ക് ചാടുകയുമായിരുന്നെന്ന് പോലീസ് പറയുന്നു. രക്ഷിക്കാനായി ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ശ്യാം, പ്രദീപ് എന്നിവര്‍ പിന്നാലെ ചാടി. കിണറ്റിലകപ്പെട്ട മൂന്നുപേരെയും അഗ്‌നിരക്ഷാസേനയെത്തിയാണ് 
പുറത്തെടുത്തത്. അപ്പോഴേക്കും വിനീത് മരിച്ചിരുന്നു. വിനീതിന്റെ അച്ഛന്‍: വിജയന്‍. അമ്മ: ജാനമ്മ.