നവവധു തൂങ്ങി മരിച്ച സംഭവത്തിൽ പാലോട് സ്വദേശി ബിജു ടൈറ്റസിനെ [ 29 ] നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു.
ഇയാളുടെ ഭാര്യ പേരൂർക്കട സ്വദേശി സംജിതയാണ് (28) മരിച്ചത്.
കഴിഞ്ഞ എട്ടാം തീയതിയാണ് സംജിതയെ നെടുമങ്ങാട്ടുള്ള വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത് .രാവിലെ 11 മണിക്കാണ് സംഭവം.നാല് മാസം മുമ്പാണ് ബിജുവും സംജിതയും തമ്മിലുള്ള വിവാഹം നടന്നത്.ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. തുടർന്നായിരുന്നു വിവാഹം .
സംജിതപട്ടത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയിരുന്നു.
ബിജുവിന് കൺസ്ട്രക്ഷൻ മേഖലയിലായിരുന്നു ജോലി.
അടുത്തയിടെ ഇരുവരും തമ്മിൽ ചെറിയ വഴക്കുണ്ടായിരുന്നു.
തുടർന്ന് സംജിത പിണങ്ങി സ്വന്തം വീട്ടിൽ പോയിരുന്നു.
തുടർന്ന് ആറാം തീയതി ബിജു സംജിതയെ തിരികെ നെടുമങ്ങാടുള്ള വാടക വീട്ടിലേക്ക് തിരികെ വിളിച്ചു കൊണ്ടുവരുകയായിരുന്നു
എന്നാൽ തിരികെ വീട്ടിലെത്തിയ സംജിത ബിജുവിന്റെ അമ്മയുമായി ചില വാക്ക് തർക്കങ്ങൾ ഉണ്ടായയതായും ഇതുമായി ബന്ധപ്പെട്ട് ബിജു സംജിതയെ അടിക്കുകയും ചെയ്തതായും പറയുന്നു.ഇതിനിടെ വീടിൻ്റെ രണ്ടാം നിലയിൽ റൂമിൽ സംജിത തൂങ്ങിമരിക്കുകയായിരുന്നു .
സംശയം തോന്നിയ ബിജു പിന്നാലെ ചെന്നപ്പോൾ ഫാനിൻ്റെ ഹുക്കിൽ തൂങ്ങി നിന്ന സംജിതയെയാണ് കണ്ടത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംജിതയുടെ ബന്ധുക്കളുടെ പരാതിയിലാണ് ബിജുവിനെ ഇന്നലെ പാലോട് കുടുംബവീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത് .
ആത്മഹത്യ പ്രേരണ ഗാർഹിക പീഡനം എന്നിവ എന്നിവ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. എന്നാൽ മരണം സ്ത്രീധനവുമായി ബന്ധപ്പെട്ട വഴക്കിനെ തുടർന്നല്ലന്നും പൊലീസ് പറഞ്ഞു.