കല്ലറ വളക്കുഴിപച്ച ഷാന്‍ മന്‍സിലില്‍ നിന്നും കടയ്ക്കല്‍ ഇളമ്പഴന്നൂര്‍ താന്നിമൂട്ടില്‍ മേലതില്‍ വീട്ടില്‍ താമസക്കാരനായ ഷാന്‍ എന്ന ചെമ്പന്‍ ഷാന്‍ (32) ആണ് റിമാന്‍ഡിലായത്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് കല്ലറയിലെ വീട്ടില്‍ നിന്നും ഇളമ്പഴന്നൂരിലേക്ക് താമസം മാറിയ ഇയാള്‍ കൊല്ലം ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ കൊലപാതക ശ്രമമുള്‍പ്പടെ എട്ടോളം കേസുകളില്‍ പ്രതിയാണ്.
തുടര്‍ന്ന് ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാള്‍ക്ക് ആറുമാസം കൊല്ലം ജില്ലയില്‍ പോലീസ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി.
വീണ്ടും കല്ലറയിലെത്തിയ ഇയാള്‍ മയക്കുമരുന്ന് വിപണനവും അടിപിടി കേസുകളില്‍ സജീവമാകുകയും ചെയ്തപ്പോള്‍ പ്രദേശവാസികള്‍ പോലീസില്‍ പരാതി നല്‍കി.
പാങ്ങോട് സി.ഐ. എന്‍.സുനീഷിന്റെ നേതൃത്വത്തില്‍ രഹസ്യമായി ഇയാളെ നിരീക്ഷിച്ചു വരുന്നതിനിടയില്‍ കഴിഞ്ഞ ദിവസം മരുതമണ്‍ സ്വദേശി സജീര്‍ (30) നെ വീടുകയറി മര്‍ദ്ദിച്ച കേസിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പാങ്ങോട് എസ്.ഐ. അജയന്‍, ഗ്രേഡ് എസ്.ഐ. രാജന്‍, എസ്.സി.പി.ഒ.സുധീഷ്, സി.പി.ഒ. റോഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.