ഭർത്താവും മകനും ഒഴുക്കിൽ പെട്ടത് കണ്ട് പുഴയിലേക്ക് ചാടി:മൂകാംബിക സന്ദർശനത്തിനെത്തിയ തിരുവനന്തപുരം സ്വദേശിനിക്ക് ദാരുണാന്ത്യം വിളപ്പിൽശാല സ്വദേശിനി ചാന്തിശേഖർ ആണ് മരിച്ചത്. ഭർത്താവും മകനും ഒഴുക്കിൽപ്പെടുന്നത് കണ്ടാണ് യുവതി പുഴയിലേക്ക് ചാടിയിറങ്ങിയത് . നാട്ടുകാർ ഓടിക്കൂടി ചാന്തിയുടെ ഭർത്താവിനെയും മകനേയും രക്ഷപ്പെടുത്തിയെങ്കിലും യുവതി ഒഴുക്കിൽപ്പെട്ട് പോകുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് 14 അംഗ സംഘമാണ് ക്ഷേത്രദർശനത്തിനെത്തിയത്.