ആറ്റിങ്ങൽ: നഗരത്തിലെ മാലിന്യ ശേഖരണത്തിനായാണ് 28 ലക്ഷം രൂപ ചിലവഴിച്ച് പുതിയ ടിപ്പർ ലോറി വാങ്ങിയത്. നിലവിൽ ഇതിനായി ഉപയോഗിച്ചിരുന്ന 2 വാഹനങ്ങളും 10 വർഷത്തിലധികം പഴക്കമുള്ളതായിരുന്നു. അറ്റകുറ്റപണികൾ വരുന്നതു കാരണം മിക്കവാറും ശുചീകരണ പ്രവർത്തനങ്ങൾക്ക് വാഹനം ലഭ്യമാവാത്ത സാഹചര്യം ഉണ്ടായിരുന്നു. നഗരസഭാങ്കണത്തിൽ വച്ച് പുതിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സെക്രട്ടറി ഇൻചാർജ് ഷീബ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ സുജിതാരവി, അസി.എഞ്ചിനീയർ താജുനിസ തുടങ്ങിയവർ പങ്കെടുത്തു.