ഡോളര്‍ കോളനിയിലെ വസതിയിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണ ഉമേഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പള്‍സ് ഉണ്ടായിരുന്നില്ലെന്നാണ് അധകൃതര്‍ പറഞ്ഞത്.
1985-ല്‍ പിതാവ് വിശ്വനാഥ് കട്ടിയുടെ മരണത്തിന് പിന്നാലെയാണ് ഉമേഷ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. ഹുക്കേരി അസംബ്ലി മണ്ഡലത്തില്‍നിന്ന് എട്ടുതവണ എം എല്‍ എ ആയിട്ടുണ്ട്. ജനതാ പാര്‍ട്ടി, ജനതാദള്‍(യു), ജെ ഡി എസ് എന്നീ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം 2008-ലാണ് ബി ജെ പിയില്‍ ചേരുന്നത്.