വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്റെ പ്രധാന ആകര്‍ഷണമാകാനൊരുങ്ങി കനകക്കുന്നിലെ ഓണം ട്രേഡ് ഫെയറും എക്‌സിബിഷനും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സ്ഥാപനങ്ങള്‍, വ്യാപാരി വ്യവസായികള്‍ എന്നിവരുടെ സഹകരണത്തോടെ സെപ്തംബര്‍ മൂന്നു മുതല്‍ 12 വരെയാണ് നൂറോളം സ്റ്റാളുകള്‍ അടങ്ങുന്ന എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതല്‍ രാത്രി 10 വരെ നടക്കുന്ന ട്രേഡ് ഫെയറിലേക്കുള്ള പ്രവേശനം സൗജന്യമാണ്. കരകൗശല വസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, പുസ്തകങ്ങള്‍, ഫാന്‍സി സാധനങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഇവിടെ നിന്നും വാങ്ങാൻ കഴിയും.