നഗരൂർ;വയോധികയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. സംഭം വത്തിന് ശേഷം മാനസിക രോഗിയായ മകനെ കാണാതായി . നഗരൂർ വെള്ളം കൊള്ളി കോട്ടറക്കോണം ചരുവിള വീട്ടിൽ സുകുമാരപിള്ളയുടെ ദാര്യ ശ്രീമതി അമ്മ (65) യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയോട് കൂടിയായിരുന്നു സംഭം വം. ഉച്ചയ്ക്ക് പന്ത്രണ്ടര മണിയോടെ ഭർത്താവായ സുകുമാരപിള്ള കടയിൽ പോയ ശേഷം ഒന്നര മണിയോടെ തിരികെ വീട്ടിൽ എത്തിയപ്പോഴാണ് ശ്രീമതി അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീമതി അമ്മയുടെ ശരീരം ദാഗികമായി തീ പൊള്ളലേറ്റ നിലയിലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ ഒപ്പമുണ്ടായിരുന്ന മാനസിക രോഗിയായ മകൻ സുരേഷ് കുമാർ (36)നെ കാൺമാനില്ലെന്ന് കണ്ടെത്തുകയായിരുന്നു. നഗരൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. വൈകുന്നേരത്തോടെ ഫോറൻസിക് വിഭാഗം എത്തി പരിശോധന നടത്തിയ ശേഷം മൃത്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി