പഴയ ഓപറ്റേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന വാട്ട്‌സ് ആപ്പ് സേവനം അവസാനിപ്പിക്കുന്നു. ഒക്ടോബർ 24 മുതൽ ആപ്പിൾ ഐഒഎസ് 10, ഐഒഎസ് 11 എന്നീ വേർഷനുകളിലാണ് വാട്ട്‌സ് ആപ്പ് പ്രവർത്തനം നിർത്തുന്നത്. ( WhatsApp wont be available in some phones )പഴയ ഓപറ്റേറ്റിംഗ് സിസ്റ്റമുള്ള ഉപയോക്താക്കൾ ഐഒഎസ് 12 ലേക്കെ മറ്റ് അപ്‌ഡേറ്റഡ് വേർഷനുകളിലേക്കോ മാറണം. ഐഫോൺ 5, ഐഫോൺ 5സി ഉപയോക്താക്കളെയാണ് ഇത് കൂടുതലായി ബാധിക്കുക. ഇവർക്ക് വാട്ട്‌സ് ആപ്പ് സപ്പോർട്ട് ചെയ്യുന്ന ഒഎസിലേക്ക് മാറുക അസാധ്യമായിരിക്കും. അതുകൊണ്ട് തന്നെ പുതിയ സെറ്റ് വാങ്ങേണ്ടി വരും. ഐഫോൺ 5എസ് അല്ലെങ്കിൽ അതിലും പുതിയ മോഡലുകൾ ഉള്ളവർക്ക് ഐഒഎസ് 12 ലേക്ക് മാറ്റാൻ സാധിക്കും.ആപ്പിൾ പുറത്ത് വിടുന്ന കണക്കുകൾ പ്രകാരം 89 ശതമാനം ഐഫോൺ ഉപഭോക്താക്കളും ഐഒഎസ് 15 ലേക്ക് മാറി. വെറും 4 ശതമാനം പേര് മാത്രമാണ് ഐഒഎസ് 13 ലോ അതിലും താഴെയുള്ള വേർഷനിലോ നിൽക്കുന്നത്.