നാവായിക്കുളം കെ.സി.എം.എൽ.പി.എസി ൽ ഓണാഘോഷം സംഘടിപ്പിച്ചു.

ഡീസന്റ്മുക്ക്: നവായിക്കുളം കെ.സി.എം.എൽ.പി.സ്‌കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു.രാവിലെ പത്ത് മണിക്ക് സ്‌കൂൾ മാനേജർ തോട്ടക്കാട് ശശി ഉദ്ഘടനം നിർവഹിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.കസേരകളി,ബിസ്ക്കറ്റ് കടി,കണ്ണ്കെട്ടി കലം അടിച്ചുപൊട്ടിക്കൽ ,വടം വലി എന്നിങ്ങനെ വിവിധ മത്സരങ്ങൾ നടന്നു.തുടർന്ന് നടന്ന ഗംഭീര ഓണസദ്യയോട് കൂടി മത്സരങ്ങൾക്ക് സമാപനമായി.ശേഷം എല്ലാ കുട്ടികൾക്കും പ്രധാന അധ്യാപിക ജയശ്രീ ഓണസമ്മാനം നൽകി.നാട്ടുകാരുടെയും രക്ഷിതാക്കളുടെയും മികച്ച പങ്കാളിത്തം ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകി.