ഫത്തേബാദ്. ഓടുന്ന ട്രെയിനില്‍ നിന്നും യുവതിയെ തള്ളിയിട്ട് കൊന്നു. ഒന്‍പത് വയസ്സുള്ള കുഞ്ഞുമായി റോത്തക്കില്‍ നിന്ന് തൊഹാനയിലേക്ക് യുവതി യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. 30 കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുവാന്‍ ശ്രമിക്കുന്നത് തടയുവാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. സംഭവത്തില്‍ 27 കാരനായ സന്ദീപ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ട്രെയിനില്‍ നിന്നും ചാടിയ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.യുവതി തൊഹാന റെയില്‍വേ സ്റ്റേഷനില്‍ എത്തുവാന്‍ നിര്‍ദേശിച്ചതിന് അനുസരിച്ച് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ കരഞ്ഞുകൊണ്ട് കുട്ടി ട്രെയിനില്‍ നിന്നും ഇറങ്ങി വരുന്നതാണ് കണ്ടെതെന്ന് ഭര്‍ത്താവ് പറയുന്നു. ചോദിച്ചപ്പോള്‍ അമ്മയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടെന്ന് കുട്ടി പറഞ്ഞു.ഭാര്യയെയും കുട്ടിയെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുവനാണ് ഭര്‍ത്താവ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.പോലീസും കുടുംബവും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെള്ളിയാഴ്ച രാവിലെ റെയില്‍വേ ട്രാക്കില്‍ നിന്ന് മൃതദേഹം കണ്ടെത്തി. യുവതി സഞ്ചരിച്ച കോച്ചില്‍ മൂന്ന് പേര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.