കായംകുളം താലൂക്ക് ആശുപത്രിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ അടിയോടടി. ആശുപത്രിക്ക് പുറത്ത് വെച്ച് ഇരുവിഭാഗങ്ങളും തമ്മിൽ ആദ്യം ഏറ്റുമുട്ടിയിരുന്നു. ഇതിൽ ഒരാൾ ആശുപത്രിയിലെ കുട്ടികളുടെ വാർഡിലേക്ക് ഓടിക്കയറിയതോടെയാണ് അടി ആശുപത്രിക്കുള്ളിലായത്. ( Gangs fight in Kayamkulam Taluk Hospital; Video ).പുറകെ എത്തിയ ഒരു സംഘം ഇയാളെ ആശുപത്രിക്കുള്ളിൽ വെച്ച് മർദ്ദിക്കുകയായിരുന്നു. ഗുണ്ടാ സംഘങ്ങൾ ആശുപത്രിയിലെ ഉപകരങ്ങളും തല്ലിത്തകർത്തു. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്.