ഡയമണ്ട് ലീഗ് ഫൈനലിൽ നീരജ് ചോപ്രയ്ക്ക് സ്വർണ്ണം

സൂറിച് ഡയമണ്ട് ലീഗ് ഫൈനലിൽ സ്വര്‍ണം നേടി നീരജ് ചോപ്ര ചരിത്രം കുറിച്ചു.ഡയമണ്ട് ലീഗില്‍ സ്വര്‍ണം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമായി നീരജ് മാറി.ഇതോടെ ഒളിംപിക്സ് സ്വര്‍ണത്തോളം തിളക്കമുള്ള ഡയമണ്ട് ലീഗ് ചാംപ്യന്‍പട്ടവും നീരജിന് സ്വന്തം. ജാവലിന്‍ ത്രോയില്‍ തന്റെ രണ്ടാം ശ്രമത്തില്‍ 88.44 മീറ്റര്‍ ദൂരം എറിഞ്ഞു ആണ് ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയായ നീരജ് സ്വര്‍ണം നേടിയത്.

സ്വര്‍ണ മെഡല്‍ നേട്ടത്തിന് ഒപ്പം 30,000 ഡോളര്‍ സമ്മാനത്തുകയും ഇന്ത്യന്‍ താരം സ്വന്തം പേരിലാക്കി. നേരത്തെ ഈ വര്‍ഷം സ്റ്റോക്ഹാം ഡയമണ്ട് ലീഗില്‍ വെള്ളി മെഡല്‍ നേടിയ നീരജ് ഇത്തവണ അത് സ്വര്‍ണം ആയി മാറ്റി.