കല്ലറ : കാട്ടുംപുറം പ്രതിഭ ഗ്രന്ഥശാലയുടെ ഒന്നാം വാർഷികവും ഓണാഘോഷവും സെപ്തംബർ 10, 11 തീയതികളിൽ വിപുലമായ രീതിയിൽ നടത്തുന്നു. സെപ്തംബർ 10 ശനിയാഴ്ച രാവിലെ 9 മണിമുതൽ വിവിധ കായികമത്സരങ്ങൾ, ഓണക്കളികൾ.വൈകുന്നേരം 6 മണിമുതൽ നാട്ടിലെ പ്രതിഭകളുടെ കലാവതരണങ്ങൾ - പ്രതിഭോത്സവം . രാത്രി 8.30 ന് തിരുവനന്തപുരം സംസ്കൃതിയുടെ നാടകം - ജീവിതപാഠം. സെപ്തംബർ 11 ഞായർ രാവില 9 മണിമുതൽ കലാമത്സരങ്ങൾ. വൈകുന്നേരം 6 മണിക്ക് സാംസ്കാരിക സായാഹ്നം . സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ശ്രീ.ജി.ആർ അനിൽ (ബഹു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ) . ഡോ. ജോർജ് ഓണക്കൂർ ( കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ്), ശ്രീ എസ് വിജയകുമാർ (ബഹു. പി.എസ്.സി മെമ്പർ ) എന്നിവരെ പ്രതിഭ ഗ്രന്ഥശാല ആദരിക്കുന്നു. ഡോ.സി ഉദയകല (എഴുത്തുകാരി, മലയാള വിഭാഗം മേധാവി ആൾ സെയിന്റ്സ് കോളേജ് ), ശ്രീ. വിഭു പിരപ്പൻകോട് (കവി, സിനിമാഗാനരചയിതാവ് ), ശ്രീ. വി കെ ബൈജു (സിനിമാതാരം) തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങിൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയവരെ അനുമോദിക്കുന്നു. രാത്രി 8.30 ന് തിരുവനന്തപുരം ദേവരാഗം മ്യൂസിക്സ് അവതരിപ്പിക്കുന്ന ഗാനമേള - ഗാനസല്ലാപം.