പ്രധാനമന്ത്രി കൊച്ചിയിലെത്തി മലയാളത്തിൽ പ്രസംഗം തുടങ്ങി;ഓണാശംസകൾ നേർന്നു

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തിയത്. നെടുമ്പാശ്ശേരി എയർപോർട്ടിന് തൊട്ടടുത്ത്  വേദിയിലെത്തി ആദ്യം ബിജെപി പൊതുയോഗത്തിൽ പ്രധാനമന്ത്രി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയാണ്.

മലയാളത്തിലാണ് മോദി പ്രസംഗം തുടങ്ങിയത്. കേരളം സാംസ്കാരിക വൈവിധ്യമുള്ള മനോഹരമായ നാടെന്ന് പ്രധാനമന്ത്രി പറഞ്ഞു. മലയാളികൾക്ക് ഓണാശംസകളും പ്രധാനമന്ത്രി നേർന്നു. കേരളത്തിൽ ഒരു ലക്ഷം കോടിയുടെ അടിസ്ഥാന വികസന പദ്ധതി നടപ്പാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദരിദ്രരുടെയും ദളിതരുടെയും ഉന്നമനം ആണ് ലക്ഷ്യം.പിഎംഎവൈ പദ്ധതി വഴി കേരളത്തിൽ 2 ലക്ഷം വീടുകൾ നൽകി എന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു ലക്ഷം വീടുകൾ ഇതിനകം പൂർത്തിയാക്കിയതായും പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയുടെ സംസ്ഥാന സർക്കാരുകൾ ഉള്ളയിടത്ത് വികസനം വേഗത്തിലാകും. അത്തരം സംസ്ഥാനങ്ങളിൽ ഇരട്ട എൻജിൻ സർക്കാർ ആണ് പ്രവർത്തിക്കുന്നതെന്നും മോദി പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ ബിജെപിയെ പുതിയ പ്രതീക്ഷയോടെ കാണുന്നു. കേരളത്തിൻറെ വികസനത്തിനു ബിജെപി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നു. അഴിമതിക്കാർക്കെതിരെ നടപടിയെടുക്കുമ്പോൾ പുതിയ ധ്രുവീകരണം ഉണ്ടാകുന്നു എന്നും പ്രധാനമന്ത്രി.