കൊല്ലത്ത് അമ്മയും രണ്ടു മക്കളും കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു; മകൻ മരിച്ചു

കൊല്ലം ഏരൂരിൽ അമ്മയും രണ്ടു മക്കളും കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. മകൻ മരിച്ചു. ഏരൂർ ഇരണൂർകരിക്കം സ്വദേശി അഖിൽ ( 21 ) ആണ് മരിച്ചത്. അമ്മയെയും മകളെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് സൂചന.