കലയനാട് ചൈതന്യ സ്കൂൾ പ്രിൻസിപ്പലും പുനലൂർ മുൻ നഗരസഭ കൗൺസിലറുമായ സിനി ലാലു (48) ഭർത്താവ് പുനലൂർ ദീൻ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ലാലു (56) എന്നിവരാണ് അപകടത്തിൽ മരിച്ചത്
രാവിലെ 9 മണിയോടെയാണ് അപകടം
സ്കൂളിലേക്ക് ഇരുചക്രവാഹനത്തിൽ വരുകയായിരുന്നു ദമ്പതികൾ ലോറിക്കടിയിൽ പെടുകയായിരുന്നു
അപകട സ്ഥലത്ത് തന്നെ മരണം സംഭവിച്ചതായി പ്രദേശവാസികൾ പറഞ്ഞു
മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി