ആറ്റിങ്ങൽ : ആറ്റിങ്ങലിൽ ഡയറ്റ് സ്കൂളിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം . തച്ചൂർകുന്ന്, സ്വദേശി അരുണും കുടുംബവും സഞ്ചരിച്ച കാർ ആണ് കത്തിയത്. അരുൺ ബി ടി എസ് റോഡിൽ വണ്ടി ഒതുക്കിയിട്ട് സമീപത്തെ കടയിൽ സാധനം വാങ്ങാൻ പോയ സമയത്തായിരുന്നു സംഭവം.
കാറിൽ നിന്ന് ദുർഗന്ധവും , പുകയും വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കാറിലുണ്ടായിരുന്ന കുട്ടിയടക്കം മൂന്ന് പേർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. സംഭവമറിഞ്ഞെത്തിയ ആറ്റിങ്ങൽ ഫയർഫോഴ്സ് തീ കെടുത്തി . ആർക്കും പരുക്കില്ല. 500 ൽ അധികം കുട്ടികൾ പഠിക്കുന്ന സ്കൂളിന് മുന്നിലാണ് കാർ കത്തിയത്.