തിരുവനന്തപുരം: കരിക്കകം പ്രദേശത്ത് സ്‌കൂൾ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പന നടത്താൻ ശ്രമിച്ച കരിക്കകം ഏറുമല അപ്പുപ്പൻ കോവിലിന് സമീപം പുതുവൽ പുത്തൻവീട്ടിൽ ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. 18 ഗ്രാം കഞ്ചാവ് ആനന്ദിന്റെ പക്കൽ നിന്ന് പിടികൂടി. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ പേട്ട സി.ഐ റിയാസ് രാജ, എസ്.ഐ സുനിൽ തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.