ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട നിലമേൽ കണ്ണംകോട് ഉള്ള വീട്ടിൽ കയറി 01.09.2022 ന് ഗൃഹനാഥയേയും മകനേയും ഭീഷണിപ്പെടുത്തിയും ദേഹോപദ്രവം ഏൽപ്പിച്ചും മോഷണം നടത്തിയ തിരുവനന്തപുരം ജില്ലയിൽ പള്ളിച്ചൽ, വെടിവെച്ചാംകോവിൽ അറപ്പുര വീട്ടിൽ രാധാകൃഷ്ണൻ മകൻ രാജേഷ് (35) നേയും രാജേഷിനെ മോഷണ മുതലുകൾ വിൽക്കുന്നതിനും സ്വർണ്ണാഭരണങ്ങൾ പണയം വയ്ക്കുന്നതിനും സഹായിച്ച തിരുവനന്തപുരം ജില്ലയിൽ വെള്ളായണി ശാന്തിവിള പാൽ സൊസൈറ്റിയ്ക്ക് സമീപം താമസിക്കുന്ന സോമൻ മകൻ സുഭാഷ് ( 46) എന്നിവരെ ചടയമംഗലം പോലീസ് അറസ്റ്റു ചെയ്തു. പ്രതിയായ രാജേഷിന് കൊല്ലം ജില്ലയിലെ പൂയപ്പള്ളി, ചാത്തന്നൂർ തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ്, കോവളം എന്നീ സ്റ്റേഷനുകളിൽ പകൽസമയങ്ങളിൽ മോഷണ കേസ്സുകൾ നിലവിലുണ്ട്. കറങ്ങി നടന്ന് അളില്ലാത്തതും ആഡംബരമുള്ളതുമായ വീടുകൾ കണ്ടെത്തി പ്രതി വളരെ വിദഗ്ധമായി പരിസരത്തു നിന്നും എടുക്കുന്ന കുന്താലി മൺവെട്ടി മുതലായവ ഉപയോഗിച്ച് ഞൊടിയിടകൊണ്ട് വീടുകളുടെ മുൻവാതിൽ പൊളിച്ച് അകത്തു കയറി മോഷണം നടത്തിമടങ്ങുന്ന രീതിയാണ് രാജേഷ് സ്വീകരിച്ചിരിക്കുന്നത്.രാത്രി കാലത്ത് പോലിസ് പരിശോധന ഉള്ളതിനാലും അസമയങ്ങളിൽ യാത്രചെയ്യുന്നത്
സംശയത്തിനിടയാക്കും എന്നുള്ളതിനാലും ആണ് പ്രതി പകൽ സമയം മോഷണത്തിനായി തിരഞ്ഞെടുത്തത്.
വളരെക്കാലമായി മോഷണം നടത്തി വന്ന പ്രതി പിടിക്കപ്പെട്ടിട്ടില്ലാത്തതും പ്രതിക്ക് ആത്മവിശ്വാസം നൽകി.മോഷണത്തിലൂടെ ലഭിക്കുന്ന പണം ആർഭാട ജീവിതത്തിനും കൂടാതെ പെൺ സുഹൃത്തുക്കൾക്കുമായാണ് രാജേഷ് ചെലവിടുന്നത് .രാജേഷിന്റെ മോഷണ മുതലുകളെ സുഭാഷാണ് പണയം വച്ചും വിൽപ്പന നടത്തിയും വർഷങ്ങളായി സഹായിച്ചിരുന്നത് 2017 ൽ പൂയ്യപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ ഇരുനില കുത്തിപ്പൊളിച്ച് 13 പവൻ മോഷണം നടത്തിയതും വട്ടപ്പാറ, പള്ളിക്കൽ ചാത്തന്നൂർ ,പൂവാർ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലേയും വിവിധ മോഷണങ്ങളും കൂടാതെ അൻപതിലധികം മോഷണങ്ങളും ഇതുവരെ രാജേഷ് നടത്തിയതായി സംശയിക്കുന്നു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി രവി K B IPS അവർകളുടെ നിർദ്ദേശാനുസരണം കൊട്ടാരക്കര DySP G D വിജയകുമാറിന്റെ നേതൃത്വത്തിൽ ചടയമംഗലം ഇൻസ്പെക്ടർ SHO ബിജു വി. സബ്ബ് ഇൻസ്പെക്ടർ മോനിഷ് എം, പ്രിയ പി എം, മനോജ്, രാജേഷ്,ASI ശ്രീകുമാർ, കൃഷ്ണകുമാർ ,CPO മാരായ സനൽ, ബിനീഷ്, ജംഷീദ്, അജിത് ,പോലീസ് ഡ്രൈവർ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ ദിവസങ്ങൾക്കുള്ളിൽ പിടികൂടിയത്.