സിഗരറ്റ് വലിക്കുന്നത് കണ്ടതിന് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചതായി പരാതി

കൊല്ലം: സീനിയേഴ്സ് സിഗരറ്റ് വലിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മുടി മുറിച്ചതായി പരാതി.ആറുപേര്‍ ചേര്‍ന്നാണ് പെണകുട്ടിയുടെ മുടി മുറിച്ചുമാറ്റിയത്. കൊല്ലത്ത് പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളിലാണ് സംഭവം.

ഓണഘോഷത്തിനിടെയാണ് ആക്രമണമുണ്ടായതെന്ന് പെണ്‍കുട്ടി പറഞ്ഞു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും സീനിയര്‍ വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ തലയില്‍ ഷാള്‍ ധരിച്ച്‌ മുടി മറച്ചാണ് പെണ്‍കുട്ടി നടന്നിരുന്നത്. രണ്ടുദിവസത്തിന് ശേഷം വീട്ടുകാരോട് വിവരം പറയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗം സ്‌കൂളിലെത്തി കുട്ടികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.