തിരുവനന്തപുരം പാലോട് മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍പ്പെട്ട ആറ് വയസ്സുകാരി മരിച്ചു. മലവെള്ളപ്പാച്ചിലിൽ കാണാതായ കുട്ടിയെ കണ്ടെത്തി നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നസ്രിയ ഫാത്തിമയാണ് മരിച്ചത്. ഒരാളെ കാണാതായി. ഒപ്പമുണ്ടായിരുന്ന ബന്ധു ഷാനിക്കായി തിരച്ചിൽ തുടരുന്നു. നെടുമങ്ങാട് പുളിഞ്ചി സ്വദേശികളായ 9 പേരാണ് ഇവിടെ എത്തിയത്. മങ്കയം ആറിൽ കുളിക്കുമ്പോൾ ആണ് അപകടം എന്നാണ് റിപ്പോർട്ടുകൾ.
തിരുവനന്തപുരത്ത് മലയോര മേഖയില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. മൂന്നു ദിവസമായി ഈ മേഖലയില്‍ മഴ തുടരുകയാണ്. കല്ലടയാര്‍ കരകവിഞ്ഞൊഴുകുകയാണ്.