ഗുരുദേവ ദർശന പഠന കേന്ദ്രം ഡയറക്ടർ പ്രൊഫ.എസ്.ശിശുപാലൻഉദ്ഘാടനം നിർവഹിച്ചു

ചിറയിൻകീഴ്: മുരുക്കുംപുഴ ഗുരുദേവ ദർശന പഠനകേന്ദ്രം ശ്രീനാരായണ അന്തർദേശീയ പഠന കേന്ദ്രം ഡയറക്ടർ പ്രൊഫ.എസ്.ശിശുപാലൻ ശാസ്തവട്ടം സെയിന്റ് മദർ തെരേസ ഹോമിലെ അന്തേവാസികൾക്ക് സദ്യ വിളമ്പി ഉദ്ഘാടനം നിർവഹിച്ചു. ഗുരുദേവ ജയന്തി ദിനത്തിൽ അഗതികൾക്ക് അന്നദാനവും, വസ്ത്രദാനവും നടത്തിയാണ് ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചത്. ഗുരുദേവ ദർശന പഠനകേന്ദ്രം പ്രസിഡന്റ് മുരുക്കുംപുഴ സി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലാൽ സലാം, വൈസ് ചെയർമാന്മാരായ ഫ്രാൻസിസ് ഏണസ്റ്റ് പെരേര,എം.നസീർ, ഖജാൻജി ടി.ജയപ്രസാദ്,ജോയിന്റ് സെക്രട്ടറി എസ്.സുമ,പാലിയം ഇന്ത്യ മെഡിക്കൽ ഓഫീസർ ഡോ.നയന,സിസ്റ്റർ നസീബ,പട്രീഷ്യ പോൾ എന്നിവർ പങ്കെടുത്തു.