ഭാരത് ജോഡോ യാത്രയ്ക്ക് ആറ്റിങ്ങൽ വൻ സ്വീകര

നൂറു കിലോ മീറ്ററും ആദ്യ ജില്ലയും പിന്നിട്ട് ഭാരത് ജോഡോ യാത്ര അനന്തപുരി വിടുന്നു, നാളെ കൊല്ലത്ത്

ഭാരത് ജോ‍ഡോ യാത്രയുടെ ഏഴാം ദിവസമായ ഇന്ന് രാഹുൽ ​ഗാന്ധിയുടെ കേരള പര്യടനം തലസ്ഥാന ജില്ലയിൽ പൂർത്തിയാകും. രാവിലെ ഏഴിന് കണിയാപുരത്തു നിന്ന്  ആരംഭിച്ച യാത്ര  മഴയത്തും യാത്ര തുടർന്ന് രാഹുൽഗാന്ധിയും. ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരും പദയാത്രയിൽ പങ്കെടുക്കുന്നു.  പദയാത്ര ആറ്റിങ്ങലിൽ സമാപിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുമായി രാഹുൽ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും.  ആറ്റിങ്ങൽ മാമം എസ്എസ് പൂജ കൺവൻഷൻ സെന്ററിലാണ് ഉച്ചഭക്ഷണവും വിശ്രമവും.

ഉച്ച കഴിഞ്ഞ് രണ്ടു മുതൽ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുമായി രാഹുൽ ഗാന്ധി ആശയവിനിമയം നടത്തും.

ഉച്ച കഴിഞ്ഞ് 2.30ന് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സിഎംപി) നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
2.45ന് കെ-റെയിൽ വിരുദ്ധ സമര സമിതി പ്രതിനിധികളുമായി കൂടിക്കാഴ്ചയുണ്ട്.

വൈകുന്നേരം നാലിന് ആറ്റിങ്ങൽ നിന്നു തുടങ്ങുന്ന പ​ദയാത്ര രാത്രി ഏഴിന് കല്ലമ്പലത്ത് സമാപിക്കും. ഇവിടെ രാത്രി പൊതു സമ്മേളനവും ഒരുക്കിയിട്ടുണ്ട്. ദേശീയ സംസ്ഥന നേതാക്കൾ പ്രസം​ഗിക്കും. നാളെ രാവിലെ ഏഴിന് നാവായിക്കുളത്തു നിന്ന് തുടങ്ങുന്ന പദയാത്ര ജില്ലാ അതിർത്തി പിന്നിട്ടു കൊല്ലം ജില്ലയിൽ പ്രവേശിക്കും. ചാത്തന്നൂർ എംപയർ കൺവെൻഷൻ സെന്ററിലാണ് വിശ്രമം. ഇവിടെ ജില്ലയിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ വിദ്യാർഥികളുമായി രാഹുൽ ​ഗാന്ധി സംവദിക്കും. വൈകുന്നേരം ചാത്തന്നൂരിൽ നിന്നു തുടങ്ങുന്ന യാത്ര രാത്രി ഏഴിന് പള്ളിമുക്കിൽ സമാപിക്കും. എ. യൂനുസ് കുഞ്ഞ് കോളെജ് ഓഫ് എൻജിനീയറിം​ഗിലാണ് രാത്രി വിശ്രമം. ഇന്നലെ വരെ നൂറ് കിലോമീറ്റർ ദൂരമാണ് ഭാരത് ജോഡോ യാത്ര പിന്നിട്ടത്.