അപകടത്തിൽപ്പെട്ട് കാണാതായ മത്സ്യതൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിൽ ശക്തമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രാദേശവാസികളായ മത്സ്യത്തൊഴിലാളികൾ ഹാർബറിൽ പ്രതിഷേധിക്കുന്നു.
നിലവിലെ തിരച്ചിൽ ഫലം കാണില്ലെന്ന ആരോപണം ഉന്നയിച്ചുകൊണ്ടാണ് പോലീസ് ഉദ്യോഗസ്ഥരടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ മത്സ്യതൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്.
സർക്കാർ സംവിധാനങ്ങൾ ഫലം കാണാത്ത സാഹചര്യത്തിൽ തെരച്ചിൽ നടത്തുവാൻ തങ്ങൾ തയ്യാറാണെന്നും പ്രതിഷേധക്കാർ പറയുന്നു.
കൂടാതെ, ജില്ലാകളക്ടർ നേരിട്ടെത്തി രക്ഷപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന ആവശ്യവും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്.