*ഒന്നര ഏക്കറിൽ പൊന്നു വിളയിച്ച് സിപിഎം എസിഎസി നഗർ ബ്രാഞ്ച് കമ്മിറ്റി*

ആറ്റിങ്ങൽ നഗരസഭ 20-ാം വാർഡിലെ ഒന്നര ഏക്കർ തരിശുഭൂമിയിലാണ് എസിഎസി നഗർ ബ്രാഞ്ച് കമ്മിറ്റിയും കർഷക സംഘം യൂണിറ്റും സംയുക്തമായി പച്ചക്കറി കൃഷിയിറക്കിയത്. ഓണത്തിന് വിളവെടുക്കാൻ പാകത്തിന് പ്രവർത്തകർ 2 മാസം മുമ്പേ കൃഷി ആരംഭിച്ചിരുന്നു. വെണ്ട, തക്കാളി, ചീര, വഴുതന, കത്തിരി, പയർ, കുക്കുമ്പർ, കപ്പ, മുളക് എന്നീ വിളകളാണ് കൃഷി ചെയ്ത് നൂറുമേനി വിളയിച്ചത്.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.രാമു വെണ്ടക്ക വിളവെടുത്തു കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ എസ്.സുഖിൽ അധ്യക്ഷനായ ചടങ്ങിൽ കർഷകസംഘം ഏര്യാ സെക്രട്ടറി സി.ദേവരാജൻ സ്വാഗതം പറഞ്ഞു. ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.മോഹനൻ നായർ, കൗൺസിലർ എസ്.ഷീജ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.സന്തോഷ്, നാരായണ പിള്ള, ആറ്റിങൽ ഉണ്ണി, ബ്രാഞ്ച് സെക്രട്ടറി ജയചന്ദ്രൻ, എസ്.മനോഹർ, ഒ.എസ്.മിനി, സുജിൻ എന്നിവർ പങ്കെടുത്തു.