തിരുവനന്തപുരം• വാഹനാപകടത്തിൽ പരുക്കേറ്റ അമ്മയെയും പിഞ്ചുകുഞ്ഞുങ്ങളെയും ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
കഴിഞ്ഞ ദിവസം രാത്രി ഒൻപതേമുക്കാലോടെ പാളയം വിജെടി ഹാളിനു സമീപത്ത് പേയാട് സ്വദേശികളായ അനുവും കുടുംബവുമായിരുന്നു അപകടത്തിൽപെട്ടത്. മന്ത്രി കിഴക്കേക്കോട്ടയിലേക്ക് പോകുന്ന സമയത്തായിരുന്നു അപകടം നടന്നത്. കണ്ടയുടനെ സ്വന്തം വാഹനത്തിൽ കുടുംബത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അനുവും ഭാര്യ ആതിരയും മക്കളും, സഹോദരന്റെ മക്കളും സഞ്ചരിച്ചിരുന്ന ബൈക്കുകളിൽ മറ്റൊരു ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ആതിരയും മക്കളും റോഡിൽ തെറിച്ചു വീണു.
ഇടിച്ച ബൈക്ക് നിര്‍ത്താതെ ഓടിച്ചു പോയി.
ബൈക്ക് കാലില്‍ വീണ് ആതിരയ്ക്കു പരുക്കേറ്റിരുന്നു.
ആതിരയുടെയും അനുവിന്റെ സഹോദരന്റെയും രണ്ട് വയസ്സുള്ള മക്കളെ മന്ത്രി തന്നെ എടുത്ത് വാഹനത്തില്‍ കയറ്റി ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും കൂടാതെ ആശുപത്രി അധികൃതരെ വിളിച്ച് പറഞ്ഞ് അടിയന്തര വൈദ്യ സഹായം ഉറപ്പാക്കുകയും ചെയ്‌തു..!