2022 ദേശീയ ഗെയിംസില്‍ കേരളത്തിന് ഇരട്ട സ്വർണം. റോളർ സ്കേറ്റിംഗിൽ അഭിജിത്ത് അമൽ രാജ് സ്വർണം നേടി. പാർക്ക് സ്കേറ്റംഗിൽ വിദ്യയ്ക്കും സ്വർണനേട്ടം . ട്രിപ്പിൾ ജംമ്പിൽ അരുൺ എ.ബിവെളളി നേടി. 16.08 മീറ്റർ താണ്ടിയാണ് മെഡൽ നേട്ടം. വനിതകളുടെ ഫെന്‍സിങ്ങില്‍ കേരളത്തിന്റെ ജോസ്‌ന ക്രിസ്റ്റി ജോസ് വെങ്കലം നേടി.സെമി ഫൈനലില്‍ ഒളിമ്പ്യനും കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവുമായ തമിഴ്‌നാടിന്റെ ഭവാനി ദേവിയോട് തോല്‍വി വഴങ്ങിയതോടെയാണ് ജോസ്‌നയ്ക്ക് വെങ്കലം ലഭിച്ചത്.