ഇന്നലെ രാത്രിയിലാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. രാവിലെയാണ് കാര്‍ തോട്ടില്‍ വീണു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തിടനാട് പൊലീസും ഈരാറ്റുപേട്ടയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി കാര്‍ കരയ്ക്ക് കയറ്റുകയായിരുന്നു.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാണോ അപകടത്തിന് കാരണമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പൊലീസെത്തുമ്പോൾ കാര്‍ പൂര്‍ണമായും കീഴ്‌മേല്‍ മറിഞ്ഞനിലയിലായിരുന്നു. വെള്ളത്തില്‍ വീണ് ശ്വാസം മുട്ടിയാണ് സിറിളിന്റെ മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം