രക്തഹാരമിട്ടു, എംഎൽഎയും മേയറും വിവാഹിതരായി

തിരുവനന്തപുരം: ബാലുശേരി എം.എല്‍.എ കെ.എം സച്ചിന്‍ദേവും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും വിവാഹിതരായി. എ.കെ.ജി സെന്‍ററിലെ ഹാളില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു. മുഖ്യമന്ത്രി കുടുംബസമേതം ആണ് എത്തിയത്.ലളിതമായ ചടങ്ങായാണ് വിവാഹമെന്ന് ഇരുവരുടെയും വിവാഹ ക്ഷണക്കത്തില്‍ സൂചിപ്പിച്ചിരുന്നു. വിവാഹത്തിന് സമ്മാനങ്ങളൊന്നും സ്വീകരിക്കുന്നില്ലെന്നും സ്‌നേഹോപഹാരങ്ങള്‍ നല്‍കണം എന്നുളളവര്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലോ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ നല്‍കണമെന്നും വധൂവരന്‍മാര്‍ നിര്‍ദേശിച്ചിരുന്നു.