മലയാളിയായ ഭാര്യയെ കൊന്ന് ഇതര സംസ്ഥാന തൊഴിലാളി ജീവനൊടുക്കി

കൊച്ചി: പിണർമുണ്ടയിൽ മലയാളിയായ ഭാര്യയെ കൊന്ന് ഇതര സംസ്ഥാന തൊഴിലാളി ജീവനൊടുക്കി. കുന്നത്തുനാട് പള്ളിക്കര സ്വദേശി ലിജ (41) ആണ് കൊല്ലപ്പെട്ടത്.ഭര്‍ത്താവ് ഒഡീഷ സ്വദേശി ഷുക്രുവാണ് ജീവനൊടുക്കിയത്.

കഴുത്തുമുറിച്ച നിലയില്‍ കണ്ടെത്തിയ ലിജയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു.

ഇവര്‍ക്ക് പന്ത്രണ്ടും, പത്തും, ഏഴും വയസുള്ള കുട്ടികളുണ്ട്.