ബൈക്കിന്‍റെ പിന്നിലിരുന്ന മഹേഷിനെ ആന തുമ്പിക്കൈകൊണ്ടടിച്ചു. ഇതോടെ നിലത്തു വീണ ഇവര്‍ കഷ്‌ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
തിരുവനന്തപുരം: വിതുരയ്ക്ക് സമീപം ബോണക്കാട് കാട്ടാന ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. ബൈക്കില്‍ വരികയായിരുന്ന യുവാക്കളെയാണ് കാട്ടാന ആക്രമിച്ചത്. വിതുര സ്വദേശികളായ മഹേഷ്, പ്രിന്‍സ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബുധനാഴ്‌ച രാത്രി ഏഴരയോടെ ബൈക്കില്‍ വരികയായിരുന്ന യുവാക്കൾ വളവില്‍ വച്ചാണ് കാട്ടാനയെ കണ്ടത്. ബൈക്ക് തിരിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും തൊട്ടടുത്തെത്തിയതിനാല്‍ സാധിച്ചില്ല. ബൈക്കിന്‍റെ പിന്നിലിരുന്ന മഹേഷിനെ ആന തുമ്പിക്കൈകൊണ്ടടിച്ചു.ഇതോടെ നിലത്തു വീണ ഇവര്‍ കഷ്‌ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ ബൈക്ക് ആന തകര്‍ത്തു. വിതുര താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.