കഴിഞ്ഞ ദിവസം പേവിഷബാധയേറ്റ് ഒരു പെൺകുട്ടി മരണ മടഞ്ഞത് മുതൽ മലയാളികൾ തെരുവ് നായകളെ കുറിച്ചു ചർച്ച ചെയിതു തുടങ്ങിയതാണ്. വർക്കലയിലും ഇതേ അവസ്ഥ തന്നെയാണ്. കൂട്ടം കൂടി നടക്കുന്ന ഈ തെരുവ് നായകൾ അക്രമകാരികൾ ആകുന്നു. വർക്കല മൈതാനം, പാപനാശം, വർക്കല ഹൈ സ്കൂൾ, എൽ പി ജി എസ്സ് സ്കൂൾ, ചിലക്കൂർ ആലിയിറക്കം, പുന്നമൂട് പഴയചന്ത, തുടങ്ങിയ സ്ഥലങ്ങളിൽ വഴിയാത്രക്കാരെയും ഇരുചക്ര വാഹങ്ങളിലും യാത്ര ചെയ്യുന്നവരെ കൂട്ടത്തോടെ ആക്രമിക്കാൻ ഓടി അടുക്കുന്നത് പതിവാണ്. കടി കിട്ടുന്നവരുടെ എണ്ണവും കുറവല്ല. നായകളെ ഇടിച്ച് ഇരു ചക്ര വാഹനത്തിൽ നിന്നും വീണ് പരിക്ക് പറ്റിയവരുടെ എണ്ണവും വളരെ കൂടുതൽ ആണ്.വർക്കലയിൽ തെരുവ് നായകൾക്ക് വാക്സിനേഷൻ നടപടികളോ വന്ദീകരണ നടപടികളോ കാര്യക്ഷമായി നടക്കുന്നില്ല.നഗരസഭ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ വർക്കലയിലും വിഷമം ഉള്ള വാർത്തകൾ നമ്മൾ തന്നെ കേൾക്കേണ്ടി വരും.കഴിഞ്ഞ ദിവസം നമ്മുടെ സമീപ പ്രാദേശമായ ആറ്റിങ്ങലിൽ പത്തോളം പേർക്കാണ് നായയുടെ കടി ഏറ്റത്.