മുതലപൊഴി ദുരന്തം : രക്ഷാ പ്രവർത്തനങ്ങൾക്കായി ഭീമൻ ക്രൈയിനെത്തി, നേവി ഉടനെത്തും.

മുതലപൊഴി ദുരന്തത്തിൽ അപകടത്തിൽപ്പെട്ട്  കാണാതായവർക്കായുള്ള തെരച്ചിലിനായി ഭീമൻ ക്രൈയിനെത്തി,  നേവി ഉടനെത്തും.

അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്ന വിഴിഞ്ഞം തുറമുഖത്ത് നിന്നാണ് ഭീമൻ ക്രെയിന്‍ തെറച്ചിലിനായ് എത്തിച്ചത്. ഭീമൻ ക്രെയിന്‍ പോർട്ടിന് പുറത്ത് എത്തിക്കുവാനായി ലത്തീന്‍ അതിരൂപതയുടെ പ്രതിഷേധക്കാരും പോലീസും സമരത്തിന്റെ ഭാഗമായി തീർത്ത തത്കാലിക സംവിധാനങ്ങൾ നീക്കം ചെയ്യേണ്ടിവന്നതായാണ് സൂചന.