തിരുവോണദിവസം മൂന്നു വയസ്സുകാരനെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

അട്ടപ്പാടിയില്‍ മൂന്നുവയസ്സുകാരനെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.ഇന്നലെ ചത്ത നായയുടെ സാമ്പിൾ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.

അട്ടപ്പാടി ഷോളയൂര്‍ സ്വര്‍ണ പിരിവ് ഊരിലെ കുഞ്ഞിനാണ് നായയുടെ കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ നായ ആക്രമിക്കുകയായിരുന്നു. നായയുടെ ആക്രമണത്തില്‍ മുഖത്ത് ഉള്‍പ്പെടെ പരിക്കേറ്റ കുഞ്ഞിനെ കോട്ടത്തറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു