എലിസബത്ത് രാജ്ഞിയുടെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്ന് ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്നുള്ള പ്രസ്താവനയിൽ അറിയിച്ചു. അവര്‍ ഡോക്ടര്‍മാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തില്‍ സ്‌കോട്ട്ലന്‍റിലെ ബാല്‍മോറല്‍ കൊട്ടാരത്തില്‍ തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 96 വയസാണ് എലിസബത്ത് സെക്കൻഡിന്. ( Queen Elizabeth’s Doctors Express Concern Over Health ).കഴിഞ്ഞ 70 വര്‍ഷമായി അധികാരം കൈയാളുന്ന രാജ്‌ഞിയുടെ ആരോഗ്യത്തില്‍ ഡോക്‌ടര്‍മാര്‍ ആശങ്ക അറിയിച്ചെന്നും അധികൃതര്‍ അറിയിച്ചു. ചാള്‍സ് രാജകുമാരന്‍ നിലവില്‍ രാജ്ഞിക്കൊപ്പമുണ്ട്. വില്യം രാജുകുമാരൻ രാജ്ഞിയെ കാണാനായി തിരിച്ചിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.ഇക്കഴിഞ്ഞ ബുധാനാഴ്‌ച മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പ്രിവി കൗണ്‍സില്‍ അംഗങ്ങളുമായുള്ള ഓണ്‍ലൈന്‍ മീറ്റിങ് അവര്‍ പെട്ടെന്ന് മാറ്റിവച്ചിരുന്നു. രാജ്ഞിയുടെ ആരോഗ്യ നിലയില്‍ ആശങ്കയുണ്ടെന്നും വിശ്രമം അത്യാവശ്യമാണെന്നുമാണ് ഡോക്‌ടര്‍മാര്‍ അറിയിക്കുന്നത്.