കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അര്‍ബുദബാധിതനായ കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞത്. ഇതിനു പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ചെന്നൈയിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞദിവസം എംബി രാജേഷ്, എ എന്‍ ഷംസീര്‍, മുസ്ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ കോടിയേരി ബാലകൃഷ്ണനെ ചെന്നൈ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. കോടിയേരി ഒഴിഞ്ഞതിനെത്തുടര്‍ന്ന് എം വി ഗോവിന്ദനെ സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു