കൊല്ലം തിരുമംഗലം ദേശീയപാതയിൽ വാഹനാപകടം. ന്യൂ ആര്യങ്കാവിലാണ് കെ.എസ് .ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത് . പരിക്ക് പറ്റിയവരെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്.ഇടിയുടെ ആഘാതത്തിൽ കാറു പൂർണ്ണമായും തകർന്നു.അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു .