നിയന്ത്രണം ലംഘിച്ച് വനത്തിൽ അഞ്ചംഗ സംഘം, യുവാവ് കൊക്കയിൽ വീണു മരിച്ചു, ഒരാളുടെ നില ഗുരുതരം

വയനാട് വൈത്തിരിയില്‍ തവി മലയില്‍ യുവാവ് കൊക്കയില്‍ വീണു മരിച്ചു. ഇന്ന് വൈകീട്ടാണ് അപകടമുണ്ടായത്.കല്‍പ്പറ്റ പെരുന്തട്ട അഭിജിത്താണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് ​ഗുരുതരമായി പരിക്കേറ്റു.

വിനോദ സഞ്ചാരത്തിനായി എത്തിയ യുവാക്കള്‍ വന മേഖലയിലേക്ക് പോകുകയായിരുന്നു. അഞ്ച് പേരായിരുന്നു സംഘത്തില്‍.

വനത്തില്‍ വച്ചാണ് അപകടമുണ്ടായത്. വിനോദ സഞ്ചാരത്തിന് നിയന്ത്രണങ്ങളുള്ള പ്രദേശത്താണ് യുവാക്കള്‍ എത്തിയത്. ഇവിടെ വച്ചാണ് സംഘത്തിലെ രണ്ട് പേര്‍ കൊക്കയിലേക്ക് വീണത്. മൂന്ന് പേര്‍ രക്ഷപ്പെട്ടു.

അപകട സാധ്യതയുള്ള പ്രദേശമാണിത്. നിയന്ത്രണങ്ങളുണ്ടായിട്ടും യുവാക്കള്‍‌ ഇതിനകത്തേക്ക് പ്രവേശിച്ചതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കും