ആലപ്പുഴ: കായംകുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്ആർടിസി കണ്ടക്ടർ മരിച്ചു. കരിമുളക്കൽ വല്യയ്യത്ത് ശിവശങ്കരൻ നായർ (51) ആണ് മരിച്ചത്. തിരുവോണ ദിവസം രാത്രി സുഹൃത്തിനെ വീട്ടിൽ ആക്കിയ ശേഷം ബൈക്കിൽ മടങ്ങവേ അപകടത്തില്‍പ്പെടുകയായിരുന്നു. വെട്ടിക്കോട് മുക്കിന് സമീപത്ത് വച്ച് കാറിടിക്കുകയായിരുന്നു. പരുമല സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കായംകുളം ഡിപ്പോയിലെ കണ്ടക്ടർ ആണ്.