വർക്കല ഇടവ സ്വദേശി സാബു കുരുവിള കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. ഈ സാധാരണക്കാരൻ ഈ പ്രവർത്തി ചെയ്യാൻ ഒരു കാരണവുമുണ്ട് കുറച്ച് ദിവസങ്ങൾക്ക് മുൻപ് സാബുവും കുടുംബവും വർക്കല വഴി ഇടവയിലേക്ക് യാത്ര ചെയ്യവേ ബൈക്ക് പുന്നമൂട് പമ്പിനു സമീപത്തെ റോഡിലെ കുഴിയിൽ വീണു സാബുവിൻ്റെ മകന് പരിക്ക് പറ്റിയിരുന്നു.പണി ഏറ്റെടുക്കുന്ന കോൺട്രക്ടർമാരെല്ലാം പണി കഴിഞ്ഞു കുഴി മൂടാതെ പോകുമ്പോൾ റോഡ് ടാക്സ് കൃത്യമായി അടച്ച് റോഡിലുടെ വണ്ടിയോടിക്കുന്ന യാത്രകാർ വീണ്ടും ആശുപത്രിയിൽ എന്തിന് പണം ചിലവാക്കണം എന്ന ചിന്തയിൽ നിന്നാകണം സാബുവിനെ കൊണ്ട് ഇങ്ങനെ ചിന്തിപ്പിച്ചത്. മൂന്ന് ദിവസങ്ങളായി പണി കഴിഞ്ഞു വന്നതിനു ശേഷം കുഴികളിൽ മെറ്റിൽ നിറച്ചു സിമൻ്റും മണലും ഇട്ട് വർക്കല മുതൽ പുന്നമൂട് വരെയുള്ള 5 ഓളം വലിയ കുഴികൾ അടച്ചു. സുഹൃത്തുക്കളും പരിച്ചയമില്ലാത്തവർ പോലും ഇനി അപകടത്തിൽപെടരുത് എന്ന് മറ്റുള്ളവർക്ക് വേണ്ടി ചിന്തിച്ച സാബുവിന്റെ പ്രവർത്തി മാതൃക ആക്കേണ്ടതാണ്.