ബൈക്കില്‍ പോകുന്നതിനിടെ, നായ കുറുകെ ചാടി വീണു പരിക്കേറ്റ യുവാവ് മരിച്ചു.കുന്നത്തുകാല്‍ സ്വദേശിയായ എന്‍ എസ് അജിന്‍ (25) ആണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് പാറശാല കുന്നത്തുകാലിലാണ് അപകടം നടന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്.
അരുവിയോട് ജംഗ്ഷനില്‍ അജിന്‍ ബൈക്കില്‍ പോകുന്നതിനിടെ, നായ കുറുകെ ചാടുകയായിരുന്നു. നായയുമായി ഇടിച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. വീഴ്ചയില്‍ അജിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഉടന്‍ തന്നെ കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.