കടുവാപള്ളി കേന്ദ്രീകരിച്ചു ഇന്ന് കടുവയിൽ സാധു സംരക്ഷണ സമിതി എന്നൊരു സംഘടന പ്രവർത്തനം ആരംഭിച്ചു. ഈ സംരംഭത്തിന്റെ ഉൽഘാടനം കല്ലമ്പലം ഇൻസ്‌പെക്ടർ ശ്രീ. ശ്രീലാൽ സാർ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ജി.ജി. ഗിരികൃഷ്ണൻ മുഖ്യാതിഥിയായി എത്തി.
സമിതി പ്രസിഡന്റ് സവാദ്ഖാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഭദ്രൻ പിള്ള സ്വാഗതം പറഞ്ഞു.
വാർഡ് മെമ്പർമാരായ പ്രസീത, ദീപ എന്നിവരും സത്യശീലൻ, സോമശേഖരൻ,ജഹ് ഫറുദീൻ, ജയേഷ്, മുകേഷ്,ശിവകുമാർ, രാജദേവ് എന്നിവർ സംസാരിച്ചു. പ്രസ്തുത യോഗത്തിൽ നാട്ടിലെ വിരമിച്ച സൈനികർക്കു ആദരവും, ചികിത്സ ധനസഹായവും,പാവപ്പെട്ട 101 കുടുംബങ്ങൾക്ക് ഓണകിറ്റും വിതരണം ചെയ്തു.